മരണം
നിൻ കരതലങ്ങളിൽ
എൻ കൈയമർത്തി നടക്കാൻ
ഒരു കൊതി ഉളളിൽ..
നിൻടെ കാലൊച്ച കേൾക്കുവാൻ
പതിയെ ഞാൻ പതുങ്ങി-
കാത്തിരുന്നു....
നിൻ കൺമുന എന്നിലേക്ക്
വരുവാൻ നോക്കി നോക്കി
ഞാൻ ഇരുന്നു....
നീ എന്നാണെൻ അരികിൽ
വരിക...
നിൻ വികൃതമാം കരതലം
എന്നാണ് എന്നിലേക്ക്
വരിക...
നിൻടെ ആ ഇരുണ്ട-
ലോകത്തേക്ക് എന്നേ
കൊണ്ട് പോകൂ......
Comments
Post a Comment