മരണം വിളിക്കുന്നു
ഇന്നീ മണ്ണെനിക്ക് സ്വാഗതം-
അരുളുകയായ്...
മരവിച്ച എന്റെ ഈ-
ശരീരം..മണ്ണിന്റെ മാറിൽ-
തലചായ്ച്ചുറങ്ങാനൊരുക്കമായി..
കണ്ടുമടുത്ത കാഴ്ചകൾ
ഇനി ഇല്ല...
കാണാമറയത്തെ സ്വപ്നങ്ങൾ
ഇനി ഇല്ല...
ആരും അറിയാതെ പോകുന്ന-
ആത്മാവിൻ നൊമ്പരം
ഇനി ഇല്ല...
ഉറവ വറ്റാത്ത കണ്ണീരും-
ഇനി ഇല്ല..
ഇനി മുന്നിൽ ശൂന്യത..
അന്ധകാരത്തിന്റെ ശാന്തത...
Comments
Post a Comment